ദീപങ്ങള്‍ എങ്ങുമെങ്ങും

ദീപങ്ങള്‍ എങ്ങുമെങ്ങും ദീപങ്ങള്‍
തീരങ്ങള്‍ പിന്നെയും തിമിരത്തില്‍
ചേലെഴും വര്‍ണ്ണങ്ങള്‍ പട്ടാംബരങ്ങള്‍
ചാര്‍ത്തിനാമെന്നിട്ടും നഗ്നന്മാർ ഓ..
ദീപങ്ങള്‍ എങ്ങുമെങ്ങും ദീപങ്ങള്‍

സത്യത്തിന്‍ പൊൻപൂക്കള് തല്ലിക്കൊഴിച്ചു
ചില്ലകളില്‍ തൊടുത്തു നാം കടലാസുപൂക്കള്‍
വീണപൂ തേടുന്നു കേഴും നെഞ്ചങ്ങള്‍
വാടിയപൂ ചൂടില്ലാ ഭൂമി ദൈവങ്ങള്‍
ദീപങ്ങള്‍ എങ്ങുമെങ്ങും ദീപങ്ങള്‍

സ്വപ്നങ്ങള്‍ കാണാനും കഴിവറ്റോരായ്
നില്‍ക്കുന്നൂ വീഥികളില്‍ അടിമക്കൂട്ടങ്ങള്‍
ജേതാക്കള്‍ ആദര്‍ശം വാള്‍ത്തലയാക്കുന്നു
ഹൃദയത്തില്‍ മുറിവോടെ നീതിമയങ്ങുന്നൂ

ദീപങ്ങള്‍ എങ്ങുമെങ്ങും ദീപങ്ങള്‍
തീരങ്ങള്‍ പിന്നെയും തിമിരത്തില്‍
ചേലെഴും വര്‍ണ്ണങ്ങള്‍ പട്ടാംബരങ്ങള്‍
ചാര്‍ത്തിനാമെന്നിട്ടും നഗ്നന്മാർ ഓ..
ദീപങ്ങള്‍ എങ്ങുമെങ്ങും ദീപങ്ങള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Deepangal engumengum