ഉറങ്ങാത്ത രാവുകള്‍

ഉറങ്ങാത്ത രാവുകള്‍ ഉലഞ്ഞാടും മേനികള്‍
രതിപ്പൂക്കള്‍ പെയ്യുമീ തീരങ്ങള്‍
മലരുനുള്ളുവാന്‍ വരുമോ
മനസ്സു വില്‍ക്കുവാന്‍ വരുമോ
ഒഴുകിയൊഴുകിയൊരു കവിത മൂളിയേ നീ
വര്‍ണ്ണങ്ങള്‍തന്‍ മേളംതുള്ളി വരവേല്‍ക്കും
ഉറങ്ങാത്ത രാവുകള്‍ ഉലഞ്ഞാടും മേനികള്‍
രതിപ്പൂക്കള്‍ പെയ്യുമീ തീരങ്ങള്‍

കണ്ണീരില്‍ എനിക്കും മരന്ദം
എന്നല്ലോ പറഞ്ഞൂ വസന്തം
പോരൂ പൂവു വിടരുമൊരു കാലം
ചേരും ഹൃദയവും ഹൃദയവും
മധുരമൊരു നോവില്‍
മൂളും അധരവും അധരവും ശ്രുതിസുഖദ രാഗം
അനുപമലഹരിയിതനുഭവമാക്കീടുക
വര്‍ണ്ണങ്ങള്‍തന്‍ മേളം നിന്നെ വരവേല്പൂ
ഉറങ്ങാത്ത രാവുകള്‍ ഉലഞ്ഞാടും മേനികള്‍
രതിപ്പൂക്കള്‍ പെയ്യുമീ തീരങ്ങള്‍

എന്നെന്നും ജ്വലിക്കും നിറങ്ങള്‍
നിന്നുള്ളിൽ വിതയ്ക്കും നിശീഥം
പൂമെയ് തേന്‍ നിറയ്ക്കുമൊരു നേരം
കാറ്റില്‍ പൂവനം വിതറിടും
ഉതിര്‍മണികള്‍ പോലെ
ഏതോ മധുരമാമോര്‍മ്മയില്‍ ലജ്ജയിതു മായും
അസുലഭനിമിഷങ്ങള്‍ അനവദ്യമാക്കീടുക
വര്‍ണ്ണങ്ങള്‍തന്‍ മേളം നിന്നെ വരവേല്പൂ
ഉറങ്ങാത്ത രാവുകള്‍ ഉലഞ്ഞാടും മേനികള്‍
രതിപ്പൂക്കള്‍ പെയ്യുമീ തീരങ്ങള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Urangaatha raavukal

Additional Info

Year: 
1983

അനുബന്ധവർത്തമാനം