ആലോലം ആലോലം

ആലോലം ആലോലം
നീയെന്റെ ആരോമലേ
ആടിവാ പാടിവാ
കൂടെവാ കൂട്ടുവാ
ജീവന്റെ രോമാഞ്ചമേ
ആലോലം ആലോലം

മുകുളങ്ങളിളകും നിൻ മാറിൽ
മധുരങ്ങളുതിരും നിൻ ചുണ്ടിൽ
എൻ മുഖം ചേർക്കുവാൻ
അനുവാദം നൽകൂ സഖീ നീ
ആലോലം ആലോലം
നീയെന്റെ ആരോമലേ
ആടിവാ പാടിവാ
കൂടെവാ കൂട്ടുവാ
ജീവന്റെ രോമാഞ്ചമേ
ആലോലം ആലോലം

പുളകങ്ങൾ വിടരുന്ന പ്രായം
അതിരുകൾ മാറ്റുന്ന മോഹം
വർഷമായ് ഹർഷമായ് നിൻ ദാഹം തീർക്കും പ്രിയേ ഞാൻ

ആലോലം ആലോലം
നീയെന്റെ ആരോമലേ
ആടിവാ പാടിവാ
കൂടെവാ കൂട്ടുവാ
ജീവന്റെ രോമാഞ്ചമേ
ആലോലം ആലോലം
ആലോലം ആലോലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alolam alolam

Additional Info

Year: 
1983

അനുബന്ധവർത്തമാനം