മാനത്തിൻ മണിമുറ്റത്ത്

മാനത്തിൻ മണിമുറ്റത്ത് ഒരു സ്വർണ്ണത്തേരോട്ടം
തേരോടും നേരം താഴെ ഒരു വർണ്ണക്കൂടാരം
“ ഡാഡീ ... കൂടാരം എവിടെയാ ഡാഡീ.. 
മോന്റെ മമ്മി പറഞ്ഞു തരും.. “
മാനത്തിൻ മണിമുറ്റത്ത് ഒരു സ്വർണ്ണത്തേരോട്ടം
തേരോടും നേരം താഴെ ഒരു വർണ്ണക്കൂടാരം

കൂടാരം തേടി വരുന്നു ഒരു പലജാതിക്കിളിജാലം
കിളിപോലെ ചാരത്തിപ്പോൾ ഒരു മുത്തിൻ ചാഞ്ചാട്ടം (2)
മുത്തേ നിന്നെ കൈയിൽക്കോരി
മുത്തും ഡാഡി .. മുത്തും മമ്മി ...
(മാനത്തിൻ .. )

“ ആ കൂടാരത്തിൽ ഞാൻ കേറിയിരിക്കട്ടെ മമ്മീ? ..” ഓ. . 
ഊഞ്ഞാലും കൊണ്ടുവരുന്നു ഒരു തെക്കൻ സഞ്ചാരി
സഞ്ചാരം പെയ്തു തരുന്നു ഒരു പുത്തൻ പൂമാരി (2)
പൂവിൽ മൂടും പൂവേ നിന്നെ
ചൂടാൻ മമ്മി... ചൂടാൻ ഡാഡി..
(മാനത്തിൻ .. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
maanathin manimuttathu