കണ്ണാ നിൻ

​കണ്ണാ നിൻ കളിക്കൊഞ്ചൽ ഗാനാമൃതം
ഞാനുണ്ണുന്നതെന്നും നിൻ സ്നേഹാമൃതം
അച്ഛന്റെ ആരോമലല്ലയോ നീ
ഈ അമ്മതൻ ജീവന്റെ ജീവനല്ലേ

നിൻ കാലടിപ്പൂക്കൾ കാണുമ്പോളമ്മക്ക്
പൊന്നോണപ്പൂവിന്റെ ഓർമ്മയല്ലേ
നിന്നിളം ചുണ്ടിലെ പുഞ്ചിരി ഞങ്ങൾക്ക്
നിത്യവിഷുക്കണിക്കാഴ്ച്ചയല്ലേ ..
നിത്യവിഷുക്കണിക്കാഴ്ച്ചയല്ലേ ..

jsiN6we5RtI