വെള്ളിച്ചില്ലും വിതറി

വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവീ പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം (വെള്ളിച്ചില്ലും...)

കിലുങ്ങുന്ന ചിരിയിൽ മുഴുവർണ്ണ പീലികൾ
ചിറകുള്ള മിഴികൾ നനയുന്ന പൂവുകൾ
മനസ്സിന്റെ ഓരം ഒരു മലയടിവാരം
അവിടൊരു പുതിയ പുലരിയോ
അറിയാതെ.... മനസറിയാതെ
(വെള്ളിച്ചില്ലും...)

അനുവാദമറിയാൻ അഴകൊന്നു നുള്ളുവാൻ
അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ
അതിലോലലോലം അതുമതി മൃദുഭാരം
അതിലൊരു പുതിയ ലഹരിയോ
അറിയാമോ.... നിനക്കറിയാമോ
(വെള്ളിച്ചില്ലും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.5
Average: 3.5 (2 votes)
Velluchillum vithari

Additional Info

Year: 
1982

അനുബന്ധവർത്തമാനം