അരളിപ്പൂങ്കാടുകൾ വളരിപ്പുൽമേടുകൾ

അരളിപ്പൂങ്കാടുകൾ വളരിപ്പുൽ മേടുകൾ
അകലുന്നൂ വീടുകൾ തോടുകൾ നാടുകൾ
പാളത്തിൽ താളമായ് മേളത്തിൽ നീങ്ങി നാം
എങ്ങു പോയ് എങ്ങു പോയ് ചേരുമോ
(അരളിപ്പൂങ്കാടുകൾ..)

അതിഥിക്കായ് നൽകുവാനീ
അമൃതിൻ പാൽക്കുമ്പിളും
തൻ മെയ്യിൽ താങ്ങി നില്പൂ
പാവം നാൽക്കാലികൾ
അവരോടൊപ്പം നീയും ഞാനും
(അരളിപ്പൂങ്കാടുകൾ..)

വീണേടം വിഷ്ണുലോകം
തീർക്കുന്നു മാടുകൾ
എങ്ങോട്ടെന്നോർത്തിടാതെ
നീങ്ങുന്നു നമ്മളും
കാലം പോലെ ഗാനം പോലെ
(അരളിപ്പൂങ്കാടുകൾ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aralippoonkadukal

Additional Info

Year: 
1982

അനുബന്ധവർത്തമാനം