മാരോത്സവം ഈ രാത്രിയിൽ

ആ ..ആ ..ലാലലാ ലാലലാ ..ലാലലാ
മാരോത്സവം ഈ രാത്രിയിൽ
കാമാമൃതം നിൻ കൈകളിൽ
വിങ്ങുന്ന നാദങ്ങൾ പൊങ്ങുന്ന പാദങ്ങൾ
പൊള്ളും നിൻ താരുണ്യം
ഞങ്ങൾക്കായി അല്പം നേരം
മാരോത്സവം ഈ രാത്രിയിൽ
കാമാമൃതം നിൻ കൈകളിൽ

കടലിൽ കല്ലോലങ്ങൾ തൻ ഗാനം..
കരയിൽ ഉല്ലോലങ്ങൾ തൻ സൂനം (2)
ഈ രാവിൻ രോമാഞ്ചം.. നീ വാരിച്ചൂടുന്നു
ആനന്ദ പീയൂഷം നീ ഞങ്ങൾക്കേകുന്നു...
ഓഹോ ...പപപ്പ ..

മാരോത്സവം ഈ രാത്രിയിൽ
കാമാമൃതം നിൻ കൈകളിൽ
വിങ്ങുന്ന നാദങ്ങൾ പൊങ്ങുന്ന പാദങ്ങൾ
പൊള്ളും നിൻ താരുണ്യം
ഞങ്ങൾക്കായി അല്പം നേരം
മാരോത്സവം ഈ രാത്രിയിൽ
കാമാമൃതം നിൻ കൈകളിൽ

ലഹരിയിൽ ആക്കുന്നൊരീ നോട്ടം
കരളിലിതൾ പോരുന്നൊരീ നേരം (2)
നിൻ കണ്ണിൽ നാളങ്ങൾ നിൻ നെഞ്ചിൻ താളങ്ങൾ
നിൻ കൈയിൻ നാദങ്ങൾ.. കൂട്ടുന്നു ദാഹങ്ങൾ

മാരോത്സവം ഈ രാത്രിയിൽ
കാമാമൃതം നിൻ കൈകളിൽ
വിങ്ങുന്ന നാദങ്ങൾ പൊങ്ങുന്ന പാദങ്ങൾ
പൊള്ളും നിൻ താരുണ്യം..
ഞങ്ങൾക്കായി അല്പം നേരം
ലാലാലലാ .ലാലാലലാ .ലാലാലലാ .
ലാലാലലാ ...ഗ മ ..ഗ മ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
marolsavan ee rathriyil

Additional Info

അനുബന്ധവർത്തമാനം