ഈ നീലിമ തൻ

ഈ നീലിമതൻ ചാരുതയിൽ നീന്തി വരൂ
തൂമഞ്ഞുതിരും മേഖലയിൽ പാറി വരൂ
കുളിരോളങ്ങൾ വീശുന്നോരോരങ്ങൾ തീരങ്ങൾ
പൂ കൊണ്ടു മൂടുമ്പോൾ എൻമോഹം പോലേ
ഈ നീലിമതൻ ചാരുതയിൽ നീന്തി വരൂ

മണ്ണിൽ വിണ്ണിൽ ചുണ്ടുകളാൽ കുങ്കുമം
ചാർത്തുവാൻ സന്ധ്യ വന്നു (മണ്ണിൽ..)
ഈ സന്ധ്യ പോയ്‌ ചേരും ദ്വീപുകളിൽ
ലാ..ല...ല..ലാലാലാ...ഈ സന്ധ്യ പോയ്‌ ചേരും ദ്വീപുകളിൽ
പൊൻകമ്പികൾ പാകും താഴ്‌വരയിൽ
നിറങ്ങളിൽ നീരാടി തേരൊട്ടും പൂങ്കാട്ടിൻ
ഇടക്കിടെ മെയ്മൂടും ഈണങ്ങൾ തന്നാട്ടെ (ഈ നീലിമ..)

തമ്മിൽ തമ്മിൽ കണ്ണിണയാൽ
കണ്മഷി തേയ്ക്കും ഇണക്കിളി പോൽ (തമ്മിൽ..)
ആകാശ ചോട്ടിൽ കൂടു വയ്ക്കാൻ
ലാ..ലാ...ലാ..ലാലാലാ...ആകാശ ചോട്ടിൽ കൂടു വയ്ക്കാൻ
ആശകൾ പോലെ പൂത്തിരിക്കാൻ
വരുമിനി ജന്മങ്ങൾ തോറും നിൻ കൂടെ ഞാൻ
തരും മണം ചൂടുന്ന വർണ്ണങ്ങൾ അന്നും ഞാൻ (ഈ നീലിമ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Neelimathan