കരയാനോ മിഴിനീരില്‍
കരയാനോ മിഴിനീരില്‍ തുഴയാനോ ജീവിതം
കരയാനോ മിഴിനീരില്‍ തുഴയാനോ ജീവിതം
ഇവിടെന്നും വേതാളങ്ങള്‍ക്കണിയാനോ സ്ത്രീജന്മം
അണിയാനോ സ്ത്രീ ജന്മം..
കരയാനോ മിഴിനീരില്‍ തുഴയാനോ ജീവിതം
ഇവിടെന്നും വേതാളങ്ങള്‍ക്കണിയാനോ സ്ത്രീജന്മം
സത്യമെന്ന രത്നമേ എവിടെയാണ് നീതി
സത്യമെന്ന രത്നമേ എവിടെയാണ് നീതി
മൂടിടുന്നു നിന്‍ മുഖം കനകംകൊണ്ട് മാനവന്‍
മൂടിടുന്നു നിന്‍ മുഖം കനകംകൊണ്ട് മാനവന്‍
കളങ്കം പുരളും നിയമമെന്നും ഇവിടെ വാഴുമ്പോള്‍
കരയാനോ മിഴിനീരില്‍ തുഴയാനോ ജീവിതം
ഇവിടെന്നും വേതാളങ്ങള്‍ക്കണിയാനോ സ്ത്രീജന്മം
കരയാനോ മിഴിനീരില്‍...
കാഴ്ച്ചപോയ ലോകമേ ചിരിയില്‍ മുങ്ങി നീയും
കാഴ്ച്ചപോയ ലോകമേ ചിരിയില്‍ മുങ്ങി നീയും
ഒഴുകിടുന്നു കാലവും തമസ്സില്‍ മുങ്ങും ഭൂമിയില്‍
ഒഴുകിടുന്നു കാലവും തമസ്സില്‍ മുങ്ങും ഭൂമിയില്‍
ഉരുകിയുരുകും ചേതനകള്‍.. അഭയം തേടുമ്പോള്‍
കരയാനോ മിഴിനീരില്‍ തുഴയാനോ ജീവിതം
ഇവിടെന്നും വേതാളങ്ങള്‍ക്കണിയാനോ സ്ത്രീജന്മം
കരയാനോ മിഴിനീരില്‍...തുഴയാനോ