കിളിയേ കിളിയേ

കിളിയേ കിളിയേ 
മണിമണിമേഘത്തോപ്പിൽ
ഒരുമലർനുള്ളാൻ പോകും
അഴകിൻ അഴകേ (കിളിയേ.. )
ഉയരങ്ങളിലൂടെ പലനാടുകൾ തേടി
ഒരു കിന്നാരം മൂളും
കുളിരിൻ കുളിരേ 
(കിളിയേ കിളിയേ..)

പാലാഴി പാൽകോരി സിന്ദൂരപ്പൂ തൂകി
പൊൻ‌കുഴലൂതുന്നു തെന്നും തെന്നൽ (2)
മിനിമോൾ തൻ സഖിയാവാൻ
കിളിമകളേ കളമൊഴിയേ
മാരിവിൽ ഊഞ്ഞാലിൽ ആടി നീ വാ വാ
(കിളിയേ കിളിയേ..)

ലല്ലല ലാല ലല്ലല ലാല
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ
ലാ ലാലാല ലാ ലാലാല ലാ ലാലാല ലാ

നിന്നെപ്പോൽ താഴത്ത് തത്തമ്മക്കുഞ്ഞൊന്ന്
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി (2)
മിനിമോൾ തൻ ചിരികാണാൻ
കിളിമകളേ നിറലയമേ
നിന്നോമൽ പൊൻതൂവൽ ഒന്നു നീ താ താ
(കിളിയേ കിളിയേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (2 votes)
Kiliye kiliye