ആകാശഗംഗയിൽ വർണ്ണങ്ങളാൽ (D)

ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ..... (2)
സ്വപ്നങ്ങൾതൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
(ആകാശഗംഗയിൽ...)

തുഴയുമ്പോൾ  ആ.... 
തളരുമ്പോൾ ആ.... 
താരലോക തീരഭൂവിൽ
തലചായ്ക്കാൻ.. ലാലാലാ
സ്ഥലമുണ്ടോ..  ലാലാലാ
ദേവദൂതികേ.. . (തുഴയുമ്പോൾ..)
(ആകാശഗംഗയിൽ..)

നിറമോലും ലാലാലാ... 
നിഴൽ മൂടും ലാലാലാ.. 
സിന്ദൂര സന്ധ്യക്കു മൗനരാഗം
മഴമുകിലിൻ ആ... 
കവിളിണയിൽ ആ... 
നീർപളുങ്കുകൾ (നിറമോലും.. )
(ആകാശഗംഗയിൽ..)

 

Aakasa gangayil varnangalal - Sindoorasandyakku Mounam (1982)