ശാലീനയാം ശരല്പ്രസാദമേ

ശാലീനയാം ശരൽപ്രസാദമേ (2)
വിലാസലോലയായ് അണിഞ്ഞൊരുങ്ങി വാ
ശാലീനയാം ശരൽപ്രസാദമേ
ആ... ആ.. ആ... 

നിറങ്ങളെ ലാളിക്കും പൂവാടിയിൽ
നീയും പൂവായ് വിരിയൂ സഖീ..(നിറങ്ങളെ.. )
കുളിർ വായുവായെൻ ഹൃദയാഭിലാഷം (2)
ചഞ്ചലകൊഞ്ചുമീ പദസരമണിയൂ
ശാലീനയാം ശരൽപ്രസാദമേ
ആ... ആ.. ആ... 

കുരുന്നിലകൂമ്പാരക്കൂടാരമോ
മൂടൽ മഞ്ഞിൻ ഉടയാടയോ (കുരുന്നില.. )
ഇളമാൻ കിടാങ്ങൾ വിളയാടുമോരോ (2)
നീർമിഴിക്കോണിലും ലയസരലതയോ

ശാലീനയാം ശരൽപ്രസാദമേ 
വിലാസലോലയായ് അണിഞ്ഞൊരുങ്ങി വാ
ശാലീനയാം ശരൽപ്രസാദമേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Shaaleenayaam

Additional Info

അനുബന്ധവർത്തമാനം