ആകാശഗംഗയിൽ വർണ്ണങ്ങളാൽ

 

ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
(ആകാശഗംഗയിൽ...)

തുഴയുമ്പോൾ.. ലാലാലാ..
തളരുമ്പോൾ ... ലാലാലാ.. 
താരലോകതീരഭൂവിൽ
തലചായ്ക്കാൻ... ലാലാലാ..
സ്ഥലമുണ്ടോ
ദേവദൂതികേ (തുഴയുമ്പോൾ.. )
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
നിറമോലും ലാലാലാ.. 
നിഴൽ മൂടും ലാലാലാ.. 
സിന്ദൂരസന്ധ്യക്കു മൗനരാഗം
മഴമുകിലിൻ ലാലാലാ.. 
കവിളിണയിൽ ലാലാലാ
നീർപളുങ്കുകൾ (നിറമോലും..)

ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
ആരാരിരോ ആരാരോ
ആരീരരാരിരാരിരോ
ആരാരിരോ ആരാരോ
ആരീരരാരിരാരിരോ

 

Aakasa gangayil varnangalal - S Janaki (Hari Aryas)