ഒരുപാടു സ്വപ്നങ്ങൾ ഓമനസ്വപ്നങ്ങൾ

ഒരുപാടു സ്വപ്നങ്ങൾ ഓമനസ്വപ്നങ്ങൾ
ഒരു നിമിഷം അണയൂ സ്നേഹമയീ
മലനിറയെ കാട്ടുകിളി പഞ്ചമം പൂക്കുന്നു
മധുരവും മധുരിക്കും മംഗലവേള
(ഒരുപാടു സ്വപ്നങ്ങൾ...)

വർണ്ണനാ‍തീതമാം അനുഭൂ‍തികളുടെ
സ്വർണ്ണനദീ തീരത്തു നാ‍മുണർന്നൂ
ഒരു കോടി ജന്മങ്ങൾ ഒരുമിക്കും നാമെന്ന്
കളമൊഴി നീർക്കിളി മൂളീ
കൂ...കൂ‍... ആഹാഹാ...
കൂ...കൂ‍... ആഹാഹാ...
ഒരുപാടു സ്വപ്നങ്ങൾ ഓമന സ്വപ്നങ്ങൾ
ഒരു നിമിഷം അണയൂ നീ അരികിൽ

ഇനിയെന്തു താമസം കടന്നു വരൂ
ഇലഞ്ഞിപ്പൂ അരഞ്ഞാണപുളപ്പോടെ
അധരങ്ങളിൽ വിതുമ്പുന്ന മൗനത്തിന്റെ
ലഹരി നാം പങ്കിടുമല്ലോ
ആഹാ...ആഹാഹാ‍... ആഹാ....ആഹാഹാ

ഒരുപാടു സ്വപ്നങ്ങൾ ഓമനസ്വപ്നങ്ങൾ
ഒരു നിമിഷം അണയൂ സ്നേഹമയീ
മലനിറയെ കാട്ടുകിളി പഞ്ചമം പൂക്കുന്നു
മധുരവും മധുരിക്കും മംഗലവേള
മധുരവും മധുരിക്കും മംഗലവേള
മധുരവും മധുരിക്കും മംഗലവേള

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Orupaadu swapnangal

Additional Info

Year: 
1985

അനുബന്ധവർത്തമാനം