പ്രേമകലാ ദേവതമാരുടെ

പ്രേമകലാ ദേവതമാരുടെ കടമിഴികൾ
കെട്ടുപടർത്തിയ രതിമദ രഹസ്യരാത്രി - ഇതു ചന്ദ്രോത്സവ രാത്രി (പ്രേമകലാ...)

കുളിരിനു പോലും കുളിർകോരിയിടും യാമിനിയിൽ
മന്മഥനെ മലരമ്പെയ്യും യാമിനിയിൽ
ആ‍ദ്യ രോമാഞ്ചമേ
എൻ സിരകളിൽ നിൻനിശ്വാസം
പകരാനണയൂ നുകരാനണയൂ‍ നീ
(പ്രേമകലാ...)

നിഴലുകൾ പോലും നഖം നേടി വരും യാമിനിയിൽ ചിന്തകളിൽ
മധുരം പെയ്യും യാമിനിയിൽ
സ്വപ്ന സംഗീതമേ
എൻമനതാരിൽ ആനന്ദം പകരാനണയൂ പടരാനണയൂ‍ നീ
(പ്രേമകലാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premakala devathamarude

Additional Info

Year: 
1985

അനുബന്ധവർത്തമാനം