നീർമുത്തിൻ

ഗ മ പ രി 
രി ഗ മ സ 

ഗമരിസ സപമ പ പ 
ഗമസധ മഗരി മ പ രി സ 

നീർമുത്തിൻ മൗനമേ 
നീയാരെൻ  സ്വപ്നമോ 

ശുഭതോടി പുണരുന്ന യാമം 
നടരാജശിങ്കാര ഗാനോന്മാദം 
ശുഭതോടി പുണരുന്ന യാമം 
നടരാജശിങ്കാര ഗാനോന്മാദം

ഗംഗയും ഗൗരിയും കാതോര്‍ക്കവേ 
ഇന്ദുവും നന്ദിയും മേളിക്കയായ്‌
ഏപ്രില്‍ സന്ധ്യയ്ക്കെന്നെ പുണരും ദാവീദിന്‍ ഗീതം 

കരിമിഴിയൊരു ഞൊടിയിടയുമൊരഴകില്‍ മോഹം കണ്ണില്‍ മുളച്ചു 
നീര്‍ മുത്തിന്‍ മൗനമേ നീയാരെന്‍ സ്വപ്നമോ 

മുന്തിരിവള്ളികളില്‍ അന്തിമിനുങ്ങുമ്പോള്‍ 
എന്നെക്കാണാനിടയന്‍ വന്നീലാ
വിടരും ചുണ്ടുകളില്‍ വീഞ്ഞുതുളുമ്പുമ്പോള്‍
ഞാനറിയാതൊരു സിംഫണിയാകുന്നു

ധനുമാസ രാവിന്റെ രതിചന്ദ്രികേ 
അനുരാഗ വിരഹത്തിനേതു വര്‍ണ്ണം
ഇളമണ്ണിലുണരുന്ന സ്വരമൗനമേ 
ചരണങ്ങളണിയുന്നതേതു ലയം 

ഡാഫോഡില്‍പാട്ടിക്കിളി കൂട്ടും സീനായ്‌ മലനിരയില്‍
കരളിലൊരിളമുകില്‍ കതിര്‍നിരചൊരിയാനെന്തേ നിന്നേ വിളിപ്പൂ 

നീര്‍ മുത്തിന്‍ മൗനമേ 
നീയാരെന്‍ സ്വപ്നമോ
 
ശുഭ തോഡി പുണരുന്ന യാമം 
നടരാജശിങ്കാര ഗാനോന്മാദം 

ഇളമാനിണതേടും താബോര്‍ താഴ്‌വരയില്‍
മേഘം വെള്ളിത്തേരോടിക്കുമ്പോള്‍
ഒലിവിന്‍ നിഴലുകളില്‍ ഇടയ പെണ്‍കൊടിമാര്‍
നാടന്‍വീണയ്ക്കീണം ചേര്‍ക്കുന്നു
 
തിരുമാറിലൊഴുകുന്ന തളിരംഗുലി
തവജന്മ സുകൃതത്തിനേതു വര്‍ണം
സ്വരവീണയണിയുന്ന പ്രിയ രാഗമേ
മറുജന്മമിവള്‍ നിന്‍റെ തോഴിയല്ലേ 

ബോഗന്‍വില്ലക്കൂടാരത്തില്‍ ശൂലേന്‍ കന്യകമാര്‍ 
പല വഴിയൊഴുകിയ വനനദിയൊടുവില്‍ കുന്നില്‍ തേങ്ങി തളര്‍ന്നു

പ മ പ പ പ മ രി നി സ
സ നി സ രി സ രി സ നി ധ മ പ
ഗമ പസ നിരി സനിധപ മപധപ മരിസനി
സസസ ധസസസ പമഗമ ഗരിസ
സസനിസ രിസനിസ സപമപ ഗപമപ
സ ധ മ രി നി ധ ഗ 

ശുഭ തോഡി പുണരുന്ന യാമം 
നടരാജശിങ്കാര ഗാനോന്മാദം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neermuthin

Additional Info

Year: 
1995

അനുബന്ധവർത്തമാനം