പ്രാണനിലേതോ
പ്രാണനിലേതോ
പാലമൃതായ് നീ
കാർമുകിൽവർണ്ണാ
വരികെന്റെയുണ്ണീ
ആവണിമുത്തേ മമ ഭാഗ്യമായി
ജന്മങ്ങൾ തൻ ലാവണ്യമേ
പുണ്യങ്ങൾ തൻ പൂണാരമേ
ആരാരിരോ ആരാരിരോ
ആരാരിരോ ആരാരിരോ
ആരാരിരോ ആരാരിരോ ആരാരിരോ
പ്രാണനിലേതോ
പാലമൃതായ് നീ
മേഘങ്ങൾ കാവടിയാടും കാവിൽ
മോഹങ്ങൾ കോലമിടുന്നൊരു കണ്ണിൽ
ശ്രീരാഗം വീണയിൽ വിങ്ങും രാവിൽ
ശ്രീവള്ളിത്തെന്നൽക്കൊടിയേ വായോ
മഞ്ജുളവാദ്യപ്പൂമഴയിൽ മാർഗഴിമാസമണിത്തേരിൽ
മധുരപ്പൊങ്കൽത്താലത്തിൽ മംഗലപാണ്ഡ്യനു ചോറൂണ്
ഇളംപൂവൊളിയേ വേലാടി വാ
വാർതിങ്കളേ തേരേറി വാ
നീർകൊണ്ടലേ നീരാടി വാ
ആരാരിരോ ആരാരിരോ ആരാരിരോ
പ്രാണനിലേതോ
പാലമൃതായ് നീ
കാർമുകിൽവർണ്ണാ
വരികെന്റെയുണ്ണീ
ആവണിമുത്തേ മമ ഭാഗ്യമായി
ചീരാമച്ചിന്തുമിനുക്കും കാറ്റിൽ
കാവേരികവിത തുടിക്കും നേരം
താലോലം തളിരാമ്പൽക്കൊടി പോലെ
മാമുണ്ണാൻ പൈങ്കുനിമലരേ വായോ
ഇളമാൻകണ്ണിനു ചില്ലാട്ടം പവിഴച്ചുണ്ടിനു തിരുമധുരം
വിളയൂരമ്മൻ തിരുനടയിൽ ശിവകാമിക്കിതു വളകാപ്പ്
ചിരിക്കൂ നീയെൻ വളർമതിയേ
മഞ്ചൾകുളം പക്കത്തിലെ
മങ്കൈമുഖം നെഞ്ചത്തിലെ
ആരാരിരോ ആരാരിരോ ആരാരിരോ
പ്രാണനിലേതോ
പാലമൃതായ് നീ
കാർമുകിൽവർണ്ണാ
വരികെന്റെയുണ്ണീ
ആവണിമുത്തേ മമ ഭാഗ്യമായി
ജന്മങ്ങൾ തൻ ലാവണ്യമേ
പുണ്യങ്ങൾ തൻ പൂണാരമേ
ആരാരിരോ ആരാരിരോ
ആരാരിരോ ആരാരിരോ
ആരാരിരോ ആരാരിരോ ആരാരിരോ