മദന പഞ്ചാക്ഷരി

ആ.....ആ.....ആ....ആ .......ആ ....
മദന പഞ്ചാക്ഷരി മധുരമന്ത്രത്തിന്നായി 
മായാപഴുതുകൾ തുറന്നു......
വളർനാഭിച്ചുഴിയിലെ നിലവറമാണിക്യം
രതിമോഹനാഗങ്ങൾ കവർന്നു....
(മദനപഞ്ചാക്ഷരി........കവർന്നു)

ആ ......ആ ......ആ .....ആ .....ആ .....ആ....
കാമസുഗന്ധിയാം നീലനിശാഗന്ധി 
തേനും നിലാവും ചുരത്തി....(2 )
ശ്രീരുദ്രവീണതൻ നിമ്നോന്നതങ്ങളിൽ 
പ്രാണദളങ്ങൾ പുളഞ്ഞു....(2 )
(മദനപഞ്ചാക്ഷരി .......തുറന്നു)

സർഗ്ഗവികാരമാം പെൺവലാകപക്ഷി 
സാഫല്യമെന്നു ചിലച്ചു...(2 )
പാതിമയങ്ങുന്ന നീൾമിഴികൾ കണ്ടു 
വാത്സ്യായനമുനി ചിരിച്ചു...(2 )
(മദനപഞ്ചാക്ഷരി......കവർന്നു )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
madana panchakshari

Additional Info

അനുബന്ധവർത്തമാനം