ഏലേലം കിളിമകളേ

ഏലേലം കിളിമകളേ കയല്‍ക്കണ്ണി പൂമടന്തേ..
ഏലേലം കിളിമകളേ കയല്‍ക്കണ്ണി പൂമടന്തേ..
കൂലോത്തെ കരിങ്കുറിഞ്ഞീ.. കൂലോത്തെ കരിങ്കുറിഞ്ഞീ ..
തുഞ്ചാട്ടം കെട്ടിയിന്ന്..
ഏലേലം കിളിമകളേ കയല്‍ക്കണ്ണി പൂമടന്തേ

മംഗലപ്പാണ്ടിയേറീ.. തേയവാഴി തുഴഞ്ഞു വന്നേ
ഏറുമാട നന്തുണിക്ക്..നോവ്‌ കൊണ്ട് നാവോറ്
ഏലേലം കിളിമകളേ.. കയല്‍ക്കണ്ണി പൂമടന്തേ..

മടിക്കൈ കുന്നുമ്മേലെ..മലമ്പുള്ള് തോറ്റം മൂളീ
പൊനംതാണ്ടി വന്ന കാറ്റില്‍..ചന്ദനം വാസനിച്ചേ..
ഏലേലം കിളിമകളേ.. കയല്‍ക്കണ്ണി പൂമടന്തേ

തട്ടക ഭഗവതിക്ക് തേവാര കുരുതിയൂട്ട്
തെക്കൂന്ന് വന്ന കാറ്റ്.. പുഴയില്‍ പൊലകുളിച്ചേ
ഏലേലം കിളിമകളേ.. കയല്‍ക്കണ്ണി പൂമടന്തേ
ഉം ..ഉം ..ഉം ..ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
elelam kilimakale

Additional Info

Year: 
1986
Lyrics Genre: