അടയ്ക്കാക്കുരുവികളടക്കം പറയണ

അടയ്ക്കാക്കുരുവികളടക്കം പറയണ
വടക്കേത്തൊടിയിലെ കന്നിപ്പയ്യ് (2)
കടമ്പകടന്നിട്ടും ഇളനാമ്പുകടിച്ചിട്ടും
കുരുക്കിട്ട് മെരുക്കാന്‍ ആളില്ലാ..

വട്ടം വട്ടം ചിന്നം ചിന്നം ചുറ്റിച്ചുറ്റിക്കളിക്കാണ്ട്
ചക്കര തുമ്പിയെപ്പിടിച്ചോണ്ടുവാ (2)
ചങ്കും നങ്കും മുത്തും ഞണ്ടും തുള്ളിച്ചാടും പുഴയില്
മുങ്ങിക്കുളിച്ചിട്ട് കുറിയിട്ട് വാ

അടയ്ക്കാക്കുരുവികളടക്കം പറയണ
വടക്കേത്തൊടിയിലെ കന്നിപ്പയ്യ്

ഒന്നാം മലകേറി ചെന്നപ്പോഴേ കിളി
ഒന്നര വട്ടക തേനെടുത്തേ..
തേനെടുത്താന്‍ കിളി.. കതിരെടുത്താന്‍ കിളി
തേനും കൊണ്ടാക്കിളി താലോലം..
തക്കം പക്കം വെക്കം വെക്കം പൂത്താങ്കോലെന്ന്
തക്കം പക്കം വെക്കം വെക്കം പൂത്താങ്കോലെന്ന്
അച്ചന്‍ കൊമ്പത്തമ്മവരമ്പത്തക്കിളിയീക്കിളി കൊത്തിപ്പോയി
ആ കിളിയീക്കിളി കൊത്തിപ്പോയി

അടയ്ക്കാക്കുരുവികളടക്കം പറയണ
വടക്കേത്തൊടിയിലെ കന്നിപ്പയ്യ്
കടമ്പകടന്നിട്ടും ഇളനാമ്പുകടിച്ചിട്ടും
കുരുക്കിട്ട് മെരുക്കാന്‍ ആളില്ലാ..
അടയ്ക്കാക്കുരുവികളടക്കം പറയണ
വടക്കേത്തൊടിയിലെ കന്നിപ്പയ്യ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
adaykka kurivkaladakkam parayana

Additional Info

അനുബന്ധവർത്തമാനം