സ്വപ്നങ്ങള്‍ സീമന്ത സിന്ദൂരം

സ്വപ്നങ്ങള്‍ സീമന്ത സിന്ദൂരമാകും
സ്വരങ്ങൾ മംഗല ചിലമ്പു തരും (2)
ഇണങ്ങും നമ്മളോരായിരം ജന്മമമീ
അമൃതവല്ലിയൂഞ്ഞാലിൽ
സ്വപ്നങ്ങൾ...സ്വപ്നങ്ങൾ...സ്വപ്നങ്ങൾ.
(സ്വപ്നങ്ങൾ...)

നമ്മെയുണർത്തുമീ ഋതുശോഭകൾ
ഉദയരവി പഞ്ചമങ്ങൾ (2)
മലനിറയെ സൂര്യമല്ലികയാകുമ്പോൾ (2)
മരണം വഴി മാറി ഒഴുകും ഒഴുകും
(സ്വപ്നങ്ങൾ...)

കന്മദക്കാവിലെ രതിയാമിനി
ഇലവാതിൽ ചാരാൻ മറന്നു പോയീ (2)
ഉയിരുകൾ തൻ മൗന സംഗമ വേളകളേ (2)
ഉണരൂ മഴമേഘ ധ്യാനം ധ്യാനം
((സ്വപ്നങ്ങൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnangal seemantha sindooram

Additional Info

അനുബന്ധവർത്തമാനം