എണ്ണിയാല്‍ തീരാത്ത

എണ്ണിയാല്‍ തീരാത്ത പൊന്നനുഭൂതികള്‍
അന്നവിളക്കുമായ് അംഗജച്ചെപ്പുമായ്
അന്തഃപുര വാതില്‍പ്പടിയില്‍ നില്‍പ്പൂ
അകത്തേക്കു കടന്നോട്ടേ അനുവാദം ചോദിക്കുന്നൂ
ഇളമുറത്തമ്പുരാനേ പിണങ്ങല്ലേ എന്നോടു പിണങ്ങല്ലേ
(എണ്ണിയാല്‍ തീരാത്ത പൊന്നനുഭൂതികള്‍)

നേരം തെറ്റി വന്ന പൂനിലാവെറിഞ്ഞു തന്ന
ദാവണിത്തുമ്പില്‍ ഞാന്‍ മുഖം മറച്ചു(നേരം തെറ്റി)
കാണരുതാത്തതെല്ലാംകള്ളന്‍ കണ്ടുവെന്ന്
നീലാംബരിയില്‍ നീ കവിത മൂളി
ഇനിയും ആ പെണ്‍കൊടി വീണ്ടും ജനിച്ചോട്ടെ
ഇവളോടു പിണങ്ങല്ലേ,,ങൂഹൂഹും..

ധനുമാസത്തിലെ ശ്യാമസന്ധ്യേ ചോദിച്ചോട്ടെ
നീ തനിച്ചിരിക്കുമ്പോള്‍ കരയാറുണ്ടോ(ധനുമാസത്തിലെ)
ഉടയാത്ത യൌവ്വനത്തിന്‍ ദ്വാരപാലകരുടെ
രതിപരിഭവങ്ങളും ബാക്കിയായി
ഒരുമാത്ര നില്‍പ്പൂ നിത്യകാമുകാ
ഇവളോടു പിണങ്ങല്ലേ..ങൂഹുഹൂം..
(എണ്ണിയാല്‍ തീരാത്ത പൊന്നനുഭൂതികള്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enniyal theeratha