പുഷ്പശയ്യയിൽ വീണുമയങ്ങിയ
Music:
Lyricist:
Singer:
Film/album:
പുഷ്പശയ്യയിൽ വീണുമയങ്ങിയ
സ്വപ്നങ്ങളെല്ലാം ഉണർന്നു
ചന്ദനത്തോണിയിൽ മന്ദസ്മിതവുമായ്
എന്നന്തരാത്മാവിൽ വന്നു...പൂങ്കാറ്റേ
അരിമുല്ലപ്പൂവിന്റെ പരിമളം വാരി നീ
കളിയോടം തുഴയുവാൻ ഇതുവഴി വാ
ഒരു കുളിരുമ്മ താ
പുഷ്പശയ്യയിൽ വീണുമയങ്ങിയ
സ്വപ്നങ്ങളെല്ലാം ഉണർന്നു
കഥ പറയും കായലിനെ ഇക്കിളി കൂട്ടണ്ടേ
കൊതിയൂറും കരളുകളിൽ പുളകം ചാർത്തണ്ടേ
ഒരു സ്വരമായ് ഓടി വാ ഒരു ലയമായ് ആടിവാ
പുഷ്പശയ്യയിൽ വീണുമയങ്ങിയ
സ്വപ്നങ്ങളെല്ലാം ഉണർന്നു
മാനോടും കാടുകളിൽ ചൂളമടിക്കണ്ടേ
മയിലാടും മേടുകളിൽ വിരുന്നു പോകണ്ടേ
ഒരു മഞ്ചലിലേറി വാ ഒരു പുഞ്ചിരി തൂകി വാ
പുഷ്പശയ്യയിൽ വീണുമയങ്ങിയ
സ്വപ്നങ്ങളെല്ലാം ഉണർന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pushpasayyayil veenu mayangiya
Additional Info
Year:
1989
ഗാനശാഖ: