രാഗാർദ്ര സന്ധ്യയിൽ - D

ആ....
രാഗാർദ്ര സന്ധ്യയിൽ
നീയെന്റെ ഓർമ്മയിൽ
ഒരു നീലിമതൻ വർണ്ണമേഘമായ്
സ്വപ്ന തേരേറി നീ വരുമോ
രാഗാർദ്ര സന്ധ്യയിൽ
നീയെന്റെ ഓർമ്മയിൽ
ആ....

ആദ്യാനുരാഗമെൻ മനസ്സിൽ പകർന്നു
അവിരാമ ഗാനാമൃതം 
ഭൂമിതൻ സരസിലാ ശ്രുതി നീന്തി
ഭൂപാളരാഗം കാതിൽ തുളുമ്പി
രാഗാർദ്ര സന്ധ്യയിൽ
നീയെന്റെ ഓർമ്മയിൽ
ആ....

ആതിരാരാവിലെൻ പൊന്നൂഞ്ഞാലിൽ 
ആടുവാൻ പാടുവാൻ മോഹം
മാർഗ്ഗഴി പാൽനിലാവൊളി വീശി
മണിവീണതൻ നാദഗീതമുണർന്നു
രാഗാർദ്ര സന്ധ്യയിൽ
നീയെന്റെ ഓർമ്മയിൽ
ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ragardra sandhyayil - D

Additional Info

Year: 
1995

അനുബന്ധവർത്തമാനം