പറയൂ ഞാനെങ്ങനെ പറയേണ്ടൂ - F

പറയൂ ഞാനെങ്ങനെ പറയേണ്ടൂ..

പറയൂ ഞാനെങ്ങനെ പറയേണ്ടൂ
നീയിന്നുമറിയാത്തൊരെൻ സ്നേഹനൊമ്പരങ്ങൾ
ഒരു പൂവിൻ ഇതൾകൊണ്ടു 
മുറിവേറ്റൊരെൻ പാവം കരളിന്റെ 
സുഖദമാം നൊമ്പരങ്ങൾ
പറയൂ ഞാനെങ്ങനെ പറയേണ്ടൂ

അകലത്തിൽ വിരിയുന്ന സൗഗന്ധികങ്ങൾ‌തൻ
മദകര സൗരഭലഹരിയോടെ 
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മർമ്മരമൊഴികളാലോ
പറയൂ ഞാനെങ്ങനെ പറയേണ്ടൂ

ഒരു മഞ്ഞുതുള്ളിതൻ 
ആഴങ്ങളിൽ മുങ്ങിനിവരുമെൻ 
മോഹത്തിൻ മൗനത്താലോ
ഹൃദയാഭിലാഷങ്ങൾ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകിലമൊഴികളാലോ

പറയൂ ഞാനെങ്ങനെ പറയേണ്ടൂ
നീയിന്നുമറിയാത്തൊരെൻ സ്നേഹനൊമ്പരങ്ങൾ
ഒരു പൂവിൻ ഇതൾകൊണ്ടു 
മുറിവേറ്റൊരെൻ പാവം കരളിന്റെ 
സുഖദമാം നൊമ്പരങ്ങൾ
പറയൂ ഞാനെങ്ങനെ പറയേണ്ടൂ

പറയൂ ഞാനെങ്ങനെ പറയേണ്ടൂ
നീയിന്നുമറിയാത്തൊരെൻ സ്നേഹനൊമ്പരങ്ങൾ
ഒരു പൂവിൻ ഇതൾകൊണ്ടു 
മുറിവേറ്റൊരെൻ പാവം കരളിന്റെ 
സുഖദമാം നൊമ്പരങ്ങൾ
പറയൂ ഞാനെങ്ങനെ പറയേണ്ടൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parayoo njan engane parayendu - F

Additional Info

Year: 
1995