രാഗാർദ്ര സന്ധ്യയിൽ - M
രാഗാർദ്ര സന്ധ്യയിൽ
നീയെന്റെ ഓർമ്മയിൽ
(രാഗാർദ്ര...)
ഒരു നീലിമ തൻ വർണ്ണമേഘമായ്
സ്വപ്ന തേരേറി നീ വരുമോ
(രാഗാർദ്ര...)
ആദ്യാനുരാഗമെൻ മനസ്സിൽ പകർന്നു
അവിരാമ ഗാനാമൃതം
(ആദ്യാനുരാഗമെൻ...)
ഭൂമി തൻ സരസിലാ ശ്രുതി നീന്തി
ഭൂപാള രാഗം കാതിൽ തുളുമ്പി
(രാഗാർദ്ര...)
ആതിരാരാവിലെൻ പൊന്നൂഞ്ഞാലിൽ
ആടുവാൻ പാടുവാൻ മോഹം
(ആതിരാരാവിലെൻ...)
മാർഗ്ഗഴി പാൽനിലാവൊളി വീശി
മണിവീണതൻ നാദഗീതമുണർന്നു
(രാഗാർദ്ര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Raagaardra Sandhyayil - M
Additional Info
Year:
1995
ഗാനശാഖ: