മെക്കയിലെ വെൺമതി പോലെ

മെക്കയിലേ വെണ്‍മതി പോലെ 
പൊന്നൊളി തൂകി 
ഒരു സുൽത്താൻ ഒരുങ്ങിയിറങ്ങി 
അത്തറു പൂശി അത്തറു പൂശി 
(മെക്കയിലെ...)

മണിമുല്ലക്കാവിലെ പൈങ്കിളിക്ക് 
മുഹബ്ബത്തിൻ മധുരത്തേനേകുവാനായ് 
മലർമഞ്ചലേറി വരവായി മാരൻ 
നിറമാല ചാർത്തി വരവായി 
(മെക്കയിലേ...)

പടച്ചോനുറങ്ങണ നാട്ടിൽ 
പനിനീരു പെയ്യണ കാട്ടിൽ
വിരിയുന്ന സ്നേഹപ്പൂവും 
ഒരു മുത്തം കവിളിൽ തന്നു 
കരളിന്റെ കിളിവാതിൽ 
തുറക്കുവാനടുക്കുമ്പോൾ
പിണങ്ങല്ലേ പിണക്കല്ലേ ചിരിക്കണം 
മണിമുത്തേ നീ
(മെക്കയിലെ...)

ഖൽബിന്റെ വനിയിൽ 
ചെമ്പനീർ പൂക്കൾ പൂത്തു വിരിയുന്നു
അനുരാഗത്തെന്നലിൽ മോഹത്തുമ്പികൾ മൂളിപ്പറക്കുന്നു
മണവാട്ടിയൊത്തു നീ മലയാള- 
ദുനിയാവിലെങ്ങുമേ പോകേണം

മനസ്സിന്റെ പല്ലക്കിലേറ്റി 
അകിൽ മാല മെയ്യിൽ ചാർത്തി 
അഴകിന്റെ ആയിരം പൂക്കൾ 
കൊലുസ്സുമായ് ശയ്യയൊരുക്കി 
ചിരിയുടെ ചിലങ്കകൾ കിലുക്കുന്ന 
അറബിക്കഥകൾ പറയുമ്പം
ചിരിക്കണം മണവാട്ടി നീ
(മെക്കയിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makkayile venmathi pole