പൊന്നും തേരിലെന്നും - F

 

പൊന്നും തേരിലെന്നും പുലരും കാലമേ
ഇളമാന്‍ കിടാങ്ങള്‍ മെയ്യും (2)
ഹൃദയം നീ കണ്ടുവോ
മൗനം ഊയലാടും മനസ്സിന്‍ ചില്ലയില്‍
ഇതള്‍ വീശി മെല്ലെ വിടരാന്‍ (2)
ഇനിയെന്തേ താമസം

കാതില്‍ ചെല്ലത്തെന്നല്‍
ഏതൊ ചൊല്ലുന്നേരം
കന്നിയോമല്‍ കവിളായിരം
തുമ്പി തുള്ളുന്നു
നയന നീരില്‍ പുലരി നാണം
കിരണമെയ്യുന്നു (പൊന്നും...)

കനവുകളില്‍ അഴകേറും
ആകാശ മന്തിരങ്ങള്‍
നിഴല്‍ വീഴും പിഞ്ചുമനസ്സില്‍
അഭിലാഷ മേടകള്‍ നിലയില്ലാ കോട്ടകള്‍

മൗനം ഊയലാടും മനസ്സിന്‍ ചില്ലയില്‍
ഇതള്‍ വീശി മെല്ലെ വിടരാന്‍
ഇനിയെന്തേ താമസം  (പൊന്നും .)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnum therilennum - F

Additional Info

അനുബന്ധവർത്തമാനം