പൊന്നും തേരിലെന്നും - M

പൊന്നും തേരിലെന്നും
പുലരും കാലമേ
ഇളമാന്‍ കിടാങ്ങള്‍ മേയും
ഹൃദയം നീ കണ്ടുവോ
മൗനം ഊയലാടും
മനസ്സിന്‍ ചില്ലയില്‍
ഇതള്‍വീശി മെല്ലെ വിടരാന്‍
ഇനിയെന്തേ താമസം

കാതില്‍ ചെല്ലത്തെന്നല്‍
ഏതോ ചൊല്ലും നേരം
കന്നിയോമല്‍ കവിളിലായിരം
തുമ്പി തുള്ളുന്നു
നയനനീരില്‍ പുലരിനാളം
കിരണമെയ്യുന്നു
(പൊന്നും...)

കനവുകളില്‍ അഴകേറും
ആകാശമന്ദിരങ്ങള്‍
നിഴല്‍ വീഴും....
നിഴല്‍ വീഴും പിഞ്ചുമനസ്സില്‍
അഭിലാഷമേടകള്‍
നിലയില്ലാ കോട്ടകള്‍
മൗനം ഊയലാടും
മനസ്സിന്‍ ചില്ലയില്‍
ഇതള്‍വീശി മെല്ലെ വിടരാന്‍
ഇനിയെന്തേ താമസം
പൊന്നും തേരിലെന്നും
പുലരും കാലമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnum therilennum - M

Additional Info

Year: 
1987

അനുബന്ധവർത്തമാനം