കുങ്കുമക്കൽപ്പടവു തോറും നിന്നു നിന്ന്
കുങ്കുമക്കല്പടവു തോറും നിന്ന് നിന്ന്
കുന്നിറങ്ങി വന്നണയും പൊന്നുഷസന്ധ്യേ
പ്രഭാതസന്ധ്യേ (കുങ്കുമ....)
മാരിവില്ലിൻ നിറങ്ങൾ നിൻ കൂടെ വന്ന്
നൂറു നൂറു പൂക്കളിൽ പോയ് കുടിയിരുന്ന്
മധുരമാം സ്വരങ്ങൾ നിൻ കൂടെ വന്ന്
മനസ്സിന്റെ മുളം തണ്ടിൽ പറന്നിരുന്നു (കുങ്കുമ...)
പ്രാവുറങ്ങും കൂട്ടിൽ നീ കുടമൂതുന്നു
പീലി നീർത്തും മുളം കാട്ടിൽ തുടി തുള്ളുന്നു
കിളുന്തു പുൽത്തുമ്പിലും നീ മുത്തു തൂകുന്നു
കളമെഴുതി മണ്ണിലാകെ നൃത്തമാടുന്നു (കുങ്കുമ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kumkuma kalpadavu
Additional Info
ഗാനശാഖ: