കാവിലെ മുരുകനു കാവടിയാട്ടം

ഹൊയ്യാഹോ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹോ...

കാവിലെ മുരുകനു കാവടിയാട്ടം
കാട്ടിലെ കോവിലില്‍ തേരോട്ടം
കിലുകിലുക്കാം കുരുവികളേ കുരവയിടൂ കുരവയിടൂ
കിളിമരച്ചില്ലകളേ കീര്‍ത്തനം പാടൂ
ഓഹോ ഹോയ്
കിളിമരച്ചില്ലകളേ കീര്‍ത്തനം പാടൂ
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാഹോ
കാവിലെ മുരുകനു കാവടിയാട്ടം
കാട്ടിലെ കാവിലില്‍ തേരോട്ടം

രാവു് വാഴണ തമ്പിരാനേ കയ്യില്‍
വേലും ചിലമ്പും കൊണ്ടുവായോ
മലമേലേ കുടവിരിക്കും വെളുത്ത വാവേ
മണിപ്പീലി മയില്‍പ്പീലി കൊണ്ടുതായോ
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാഹോ
(കാട്ടിലെ...)

കഴുത്തില്‍ ഇളംപീലി കുരുത്തോല
കരത്തില്‍ നിറവര്‍ണ്ണമണിപ്പൂങ്കുല
കാനകപ്പൂന്തളിര്‍ കണിമാരേ
കുമ്പിട്ടു തിരുമുമ്പില്‍ തുള്ളിയാട്
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാഹോ
(കാട്ടിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaavile murukanu kavadiyattam