തെക്കേലേക്കുന്നത്തെ

തെക്കേലേക്കുന്നത്തെ തൈമാവിൻ കൊമ്പത്തെ
കൽക്കണ്ടം പോലുള്ള തേന്മാമ്പഴം
കൽക്കണ്ടം പോലുള്ള തേന്മാമ്പഴം
തെക്കേലേക്കുന്നിലെ കായ്ക്കാത്ത മാവിലെ
പൂക്കാത്ത കൊമ്പിലെ പുളിമാമ്പഴം -ഇത്
പൂക്കാത്ത കൊമ്പിലെ പുളിമാമ്പഴം
തെക്കേലേക്കുന്നത്തെ തൈമാവിൻ കൊമ്പത്തെ
കൽക്കണ്ടം പോലുള്ള തേന്മാമ്പഴം
കൽക്കണ്ടം പോലുള്ള തേന്മാമ്പഴം

അണ്ണാനും കിളികളും തിന്നാതെ തിരുടാതെ
കന്നാലിച്ചെറുക്കന്മാർ കല്ലെറിയാതെ
കണ്ണിന്റെ മണിയായ്‌ കാണുന്ന കണിയായ്‌
ഇന്നോളം കാത്തുപോന്ന തേൻകനിയാനേ
ഞാൻ ഇന്നോളം കാത്തുപോന്ന മാങ്കനിയാണേ
തെക്കേലേക്കുന്നത്തെ തൈമാവിൻ കൊമ്പത്തെ
കൽക്കണ്ടം പോലുള്ള തേന്മാമ്പഴം
കൽക്കണ്ടം പോലുള്ള തേന്മാമ്പഴം

കാക്കയ്ക്കും വേണ്ടാത്ത കിളിമൂക്കൻ മാമ്പഴം
മൂക്കാതെ പഴുപ്പിച്ച ചകിരിമാമ്പഴം
കാത്തു കാത്തു കൊതിപ്പിക്കും കാരയ്ക്കാ മാമ്പഴം
കണ്ണാണെ ചങ്ങാതി എനിക്കു വേണ്ട -രണ്ടു
കണ്ണാണെ ചങ്ങാതി എനിക്കു വേണ്ട

തെക്കേലേക്കുന്നത്തെ തൈമാവിൻ കൊമ്പത്തെ
കൽക്കണ്ടം പോലുള്ള തേന്മാമ്പഴം
കൽക്കണ്ടം പോലുള്ള തേന്മാമ്പഴം
തെക്കേലേക്കുന്നിലെ കായ്ക്കാത്ത മാവിലെ
പൂക്കാത്ത കൊമ്പിലെ പുളിമാമ്പഴം -ഇത്
പൂക്കാത്ത കൊമ്പിലെ പുളിമാമ്പഴം
തെക്കേലേക്കുന്നത്തെ തൈമാവിൻ കൊമ്പത്തെ
കൽക്കണ്ടം പോലുള്ള തേന്മാമ്പഴം
കൽക്കണ്ടം പോലുള്ള തേന്മാമ്പഴം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thekkele kunnathe

Additional Info

Year: 
1989

അനുബന്ധവർത്തമാനം