പൂവില്‍ നിന്നും മണം പിരിയുന്നു

പൂവില്‍ നിന്നും മണം പിരിയുന്നു
കാവില്‍ നിന്നും കാറ്റകലുന്നു
പൂവില്‍ നിന്നും മണം പിരിയുന്നു
കാവില്‍ നിന്നും കാറ്റകലുന്നു
ഇന്നോളം ഒന്നായ് ഒഴുകിയ പൂഞ്ചോല
കണ്ണീരിന്‍ ചാലുകളായ്‌ പിരിയുന്നു
പൂവില്‍ നിന്നും മണം പിരിയുന്നു
കാവില്‍ നിന്നും കാറ്റകലുന്നു

വേണുവിന്‍ കണ്ഠനാളത്തില്‍ നിന്നും വേദനയോടെ പാട്ടകലുന്നു
വാനിന്‍ മാറത്ത് നിന്നും ഇന്നാരോ വാര്‍മഴവില്ലിനെ പൊട്ടിച്ചെറിഞ്ഞു
പൂവില്‍ നിന്നും മണം പിരിയുന്നു
കാവില്‍ നിന്നും കാറ്റകലുന്നു

വെണ്ണിലാവിന്റെ മാര്‍ത്തട്ടില്‍ നിന്നും ഇന്ദുലേഖയെ ദൂരെയെറിഞ്ഞു
വിണ്ണില്‍ നിന്നും സൂര്യന്‍ പിരിഞ്ഞു
കണ്ണില്‍ നിന്നതാ കാഴ്ച വേര്‍പെട്ടു

പൂവില്‍ നിന്നും മണം പിരിയുന്നു
കാവില്‍ നിന്നും കാറ്റകലുന്നു
ഇന്നോളം ഒന്നായ് ഒഴുകിയ പൂഞ്ചോല
കണ്ണീരിന്‍ ചാലുകളായ്‌ പിരിയുന്നു
പൂവില്‍ നിന്നും മണം പിരിയുന്നു
കാവില്‍ നിന്നും കാറ്റകലുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovil ninnum manam piriyunnu

Additional Info

Year: 
1989

അനുബന്ധവർത്തമാനം