എന്റെ സുന്ദര സ്വപ്നസാമ്രാജ്യങ്ങൾ

എന്റെ സുന്ദര സ്വപ്നസാമ്രാജ്യങ്ങൾ
എല്ലാം എനിക്കിന്നു പുല്ല്‌ പുല്ല്‌
എന്റെ സുന്ദര സ്വപ്നസാമ്രാജ്യങ്ങൾ..

സ്വർഗ്ഗവും നരകവും മോക്ഷവും സൗഖ്യവും
ദുഃഖവും ദുരിതവും പുല്ല്‌ എനിക്ക്‌ പുല്ല്‌
നീളുന്ന നിഴലും അഴലും ദാഹവും
കാളും വിശപ്പും പുല്ല്‌
എന്റെ സുന്ദര സ്വപ്നസാമ്രാജ്യങ്ങൾ
എല്ലാം എനിക്കിന്നു പുല്ല്‌ പുല്ല്‌
എന്റെ സുന്ദര സ്വപ്നസാമ്രാജ്യങ്ങൾ..

മാനവജീവിതൻ കണ്ണിൻ ദുഃഖമാം
മാരീചൻ മാനായ് മാറി.. മാറി മാറി
സുഖമെന്ന മാനിനെത്തേടി
എന്റെ ജനനം മുതൽക്കേ ഞാനോടി
എന്റെ സുന്ദര സ്വപ്നസാമ്രാജ്യങ്ങൾ
എല്ലാം എനിക്കിന്നു പുല്ല്‌ പുല്ല്‌
എന്റെ സുന്ദര സ്വപ്നസാമ്രാജ്യങ്ങൾ..

നിന്നെക്കൊന്നു ഞാൻ തിന്നുമെന്നോതി
പിന്നിൽ വരുന്നവനാര്‌ ആര്‌
നായാട്ടുനായയെപ്പോലെ തന്റെ
വായ പൊളിക്കുന്നവനാര്‌
എന്റെ സുന്ദര സ്വപ്നസാമ്രാജ്യങ്ങൾ
എല്ലാം എനിക്കിന്നു പുല്ല്‌ പുല്ല്‌
എന്റെ സുന്ദര സ്വപ്നസാമ്രാജ്യങ്ങൾ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente sundara swapna samrajyangal