മുല്ലയ്ക്കൊരു നാണമെടീ

മുല്ലയ്ക്കൊരു നാണമെടീ മെല്ലെ മെല്ലെ ആടുന്നെടീ
വട്ടമിട്ടു പാറുന്നെടീ.. സഞ്ചാരിക്കാറ്റ്
ഇല്ലിക്കൊരു പൂരമെടീ.. ചുണ്ടത്തൊരു ചൂളമെടീ
മുത്തമോടി കൂടുന്നെടീ.. തെമ്മാടിക്കാറ്റ്
മിഴികളായിരം തേടുമീ തീരം കാണാൻ
കിളികളായിരം കൊഞ്ചുമീ നാദം മൂളാൻ
ഓടി വാ.. കൂടെ വാ നല്ല തെന്നലേ
മുല്ലയ്ക്കൊരു നാണമെടീ മെല്ലെ മെല്ലെ ആടുന്നെടീ
വട്ടമിട്ടു പാറുന്നെടീ.. സഞ്ചാരിക്കാറ്റ്

നാവിൻ തുമ്പിലെ നാടൻ ചിന്തുമായ്
പാടിയാടാൻ വന്നവനേ...
ആലിൻ കൊമ്പിലോ ക്ഷീണം മാറുവാൻ
ചാഞ്ഞുറങ്ങും സ്നേഹിതനേ..
മായല്ലേ മായല്ലേ.. ചങ്ങാതി നീ മായല്ലേ
മലകളേറാം.. കടലു താണ്ടാം..
ഇനിയെന്നുമെൻ കൂട്ട്.. നീ രാത്രികളിൽ
മുല്ലയ്ക്കൊരു നാണമെടീ മെല്ലെ മെല്ലെ ആടുന്നെടീ
വട്ടമിട്ടു പാറുന്നെടീ.. സഞ്ചാരിക്കാറ്റ്

വമ്പൻ മാവിനെ മെല്ലെ കിക്കിളി
നൽകിയെങ്ങോ പോയവനേ..
ആറിൽ നീന്തിയും മുങ്ങിപ്പൊങ്ങിയും
മെല്ലെയോളം നെയ്തവനേ
പോകല്ലേ പോകല്ലേ എങ്ങെങ്ങുമേ പോകല്ലേ...
ഇലകളെല്ലാം വിശറിയാക്കാൻ
വിരുതുള്ളൊരു തോഴനേ മാരുതനേ....

gzVExzyhhlk