കരുക്കൾ നിരത്തി

കരുക്കൾ നിരത്തി കളിപ്പാനിരിക്കെ
ഇരുട്ടിൽ പതുക്കെ ചിരിച്ചു വെളിച്ചം (2)
ഇരു കടയരിഞ്ഞു ചുവടുകളിടഞ്ഞു
തീ പിടിച്ചെരിഞ്ഞു ചന്ദ്രബിംബം
തകിട.. തകതകിട ..തകതകിട..
കരുക്കൾ നിരത്തി കളിപ്പാനിരിക്കെ
ഇരുട്ടിൽ പതുക്കെ ചിരിച്ചു വെളിച്ചം

എവിടേ എവിടേ എന്നു തേടിത്തേടി പുരുഷാർത്ഥം
അവിടെ ഇവിടെ എന്നു ചൂണ്ടിക്കാട്ടി പരമാർത്ഥം
ഇതിനിടയിൽ ചൂളം കുത്തിപ്പാഞ്ഞു.. തീവണ്ടികളും
അതിനിടയിൽ.. കൂലംകുത്തിച്ചീറി ജലപാതകൾ
ഇരുകൈകൾ ഉയരുവോളേ... അണമുഗ്ര സാദ്ധ്യങ്ങൾ
തരികിട തരികിട തകതരികിട..
കരുക്കൾ നിരത്തി കളിപ്പാനിരിക്കെ
ഇരുട്ടിൽ പതുക്കെ ചിരിച്ചു വെളിച്ചം

ഇതിലേ.. ഇതിലേ എന്നു നീന്തി നീങ്ങി പടയോട്ടം
നെടുകേ.. കുറുകേ എന്നു തെന്നിത്തെന്നി തേരോട്ടം
അതിനരികെ തോറ്റം പാടി.. ആരീ തുടിതാളം
അതിനുള്ളിൽ നീറി കത്തിത്തീർന്നു ജഗദാനന്ദം..
തെരുക്കൂത്തു കഴിയും മുൻപേ.. തിരശ്ശില വീഴുകയായ്
തിം തകതോം തകതോം തകതോം..

കരുക്കൾ നിരത്തി കളിപ്പാനിരിക്കെ
ഇരുട്ടിൽ പതുക്കെ ചിരിച്ചു വെളിച്ചം (2)
ഇരു കടയരിഞ്ഞു ചുവടുകളിടഞ്ഞു
തീ പിടിച്ചെരിഞ്ഞു ചന്ദ്രബിംബം
തകതകതകതക തക..
കരുക്കൾ നിരത്തി കളിപ്പാനിരിക്കെ
ഇരുട്ടിൽ പതുക്കെ ചിരിച്ചു വെളിച്ചം