നീയെന്‍ കാതരേ

നീയെന്‍ കാതരേ തേനിന്‍ കയമേ കന്യകേ
അഴകിന്‍ പൊയ്കയില്‍ ആമ്പല്‍ നീ
ഉയിരിന്‍ കുമ്പിളില്‍.. വീഞ്ഞായ് നീ
സ്വാദേറുന്ന കാവ്യമേ നീയെന്‍ കാതരേ
തേനിന്‍ കയമേ പുണ്യമേ..

മുഖം ചന്ദ്രബിംബം ഹരം ശോഭനം
സുഖം സ്വന്തമാകും സ്വരം മോഹനം
ചുണ്ടില്‍ മാതളം ചാറായ് മാറിയോ..
മെയ്യില്‍ ചന്ദനം.. തൈലം പൂശിയോ
ഇളമാന്‍ കണ്ണേ.. നിന്‍ ഇണയായ് ഞാനില്ലേ
ഈ മേട്ടില്‍ ഷാരോണ്‍ മേട്ടില്‍
നീയെന്‍ ഗീതമേ തേനിന്‍ കയമേ പുണ്യമേ

നിലാവെന്ന പ്രാവായ്‌ പറന്നെൻ മനം
നിശാഗന്ധി നിന്നെ തൊടുന്നെന്‍ മനം
രാവിന്‍ മേടയില്‍.. രാഗം പോലെ നീ
മഞ്ഞിന്‍ ആഴിയില്‍.. ചേലിന്‍ ചോല നീ
മലരായ് ഞാനെങ്കില്‍.. മണമായ് നീയല്ലേ
എന്‍ മാറില്‍... ഈറന്‍ മാറില്‍

നീയെന്‍ കാതരേ തേനിന്‍ കയമേ കന്യകേ
അഴകിന്‍ പൊയ്കയില്‍ ആമ്പല്‍ നീ
ഉയിരിന്‍ കുമ്പിളില്‍.. വീഞ്ഞായ് നീ
സ്വാദേറുന്ന കാവ്യമേ നീയെന്‍ കാതരേ
തേനിന്‍ കയമേ പുണ്യമേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyen kathare