സനൽ പോറ്റി
Sanal Potty
ജേർണലിസ്റ്റ്, ടെലിവിഷൻ അവതാരകൻ, റേഡിയൊ അവതാരകൻ എഴുത്തുകാരൻ, അഭിനേതാവ് എന്നീ മേഖലകളിലെല്ലാം കഴിവുതെളിയച്ച്ചയാളാണ് സനൽ പോറ്റി. റേഡിയോ അവതാരകനായിട്ടാണ് അദ്ദേഹം തന്റെ കരിയറിന് തുടക്കം കുറിയ്ക്കുന്നത്. ആകാശവാണിയിലൂടെയായിരുന്നു തുടക്കം. പിന്നീട് കുറച്ചുകാലം ഗൾഫിലെ റേഡിയോ നിലയങ്ങളിൽ ജോലിചെയ്തു. അതിനുശേഷം കേരളത്തിൽ തിരിച്ചെത്തിയ സനൽ ടെലിവിഷൻ ചാനലുകളിൽ അവതാരകനായി പ്രവർത്തിച്ചു.
2015 -ൽ ദി റിപ്പോർട്ടർ എന്ന സിനിമയിലാണ് സനൽ പോറ്റി ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നിട് 2017 -ൽ സൺഡേ ഹോളിഡേ എന്ന ചിത്രത്തിലും അഭിനയിച്ചു.