അഭിനയ

Abhinaya

1991 നവംബർ 13 -ന് ആന്ധ്രപ്രദേശിലെ രാജമുദ്രിയിൽ ജനിച്ചു. മോഡലിംഗിലൂടെയാണ് അഭിനയ സിനിമയിലെത്തുന്നത്. സമുദ്രക്കനി സംവിധാനം ചെയ്ത നാടോടികൾ ആയിരുന്നു ആദ്യ ചിത്രം. നാടോടികൾ എന്ന തമിഴ് ചിത്രത്തിലെ  അഭിനയം മികച്ച പുതുമുഖ നടിയ്ക്കുള്ള സൗത്തിന്ത്യൻ ഫിലിം ഫെയർ അവാർഡിന് അഭിനയ അർഹയാക്കി. തുടർന്ന് തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതോളം സിനിമകളിൽ അഭിനയിച്ചു. 

അഭിനയ മലയാളത്തിലേയ്ക്കെത്തുന്നത് ഐസക്ക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് വൺ ബൈ ടു, ദി റിപ്പോർട്ടർ എന്നീ ചിത്രങ്ങളിൽക്കൂടി അഭിനയിച്ചു.