സരിൻ ഋഷി
മോഡലും നടനുമായ സരിൻ ഋഷി, പൂനെയിലെ സ്വതന്ത്ര തിയ്യേറ്റേഴ്സ് എന്ന തിയ്യേറ്റർ ഗ്രൂപ്പിന്റെ ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. Courtmarshal, Muvaaze, തുടങ്ങിയ ഹിന്ദി നാടകങ്ങളിലൂടെയായിരുന്നു തുടക്കം ഒ വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ ആസ്പദമാക്കി 2010 ൽ ഇറങ്ങിയ "കൂമൻകാവിലേക്കുള്ള വഴി" എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനേതാവായിട്ടാണ് സരിൻ ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. സോഫ്റ്റ്വെയർ പ്രൊഫഷണലായ അദ്ദേഹം കുറച്ചുവർഷങ്ങൾ ഐ റ്റി കമ്പനികളിൽ ജോലി ചെയ്തതിനുശേഷമാണ് അത് വിട്ട് സിനിമയിലേയ്ക്ക് വന്നത്.
നിരവധി വെബ്ബ് സീരീസുകളിലും, ഹ്രസ്വ ചിത്രങ്ങളിലും സീരിയലുകളിലും പരസ്യചിത്രത്തിലും അഭിനയിക്കയുണ്ടായി. രോധം, നിഴൽ മാത്രം,, കാപ്പുച്ചീനോ, ചക്രവ്യൂഹം, യുവേഴ്സ് ലൗവിംഗ്ലി , വൺ ടു വൺ, ബോംബ് കഥ 2 ദി ഏലിയൻ സാഗ, തുടങ്ങിയവ സരിൻ അഭിനയിച്ച ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളാണ്. 'രോധം' ഹ്രസ്വചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. സൂര്യ ചാനലിൽ സംപ്രേക്ഷണം ചെയ്ത "പുനർജനി", അമൃത ചാനലിൽ സംപ്രേക്ഷണം ചെയ്ത 'കാളി ഗണ്ഡകി' എന്നീ സീരിയലുകളിൽ ശ്രദ്ധേയമായ വേഷമാണ് സരിന് ലഭിച്ചത്. കെ മധു സംവിധാനം ചെയ്ത് 2012 ൽ ഇറങ്ങിയ "ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4" ആണ് സരിൻ അഭിനയിച്ച ആദ്യ ചലച്ചിത്രം. തുടർന്ന് 2018 ൽ ബിലഹരി സംവിധാനം ചെയ്ത 'പോരാട്ടം' എന്ന ചിത്രത്തിലും, 2019 ൽ രാജീവ് നാഥ് സംവിധാനം ചെയ്ത അനിയൻകുഞ്ഞും തന്നാലായത്, 2020 ൽ കോഴിപ്പോര് എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. Love Etc, ബോംബ് കഥകൾ, Amazing Andrea, Pottaas.. എന്നീ വെബ് സീരീസുകളിലും സരിൻ അഭിനയിച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിയായ സരിൻ ഋഷി ഇപ്പോൾ താമസിക്കുന്നത് തിരുവനന്തപുരത്താണ്. sarinactor@gmail.com , sarinworkouts@gmail.com, Ph 8086024240