ആർ കെ ദാമോദരൻ

RK Damodaran
ആർ കെ ദാമോദരൻ-ഗാനരചന
Date of Birth: 
Saturday, 1 August, 1953
എഴുതിയ ഗാനങ്ങൾ: 75

കവി,ഗാനരചയിതാവ്.  1953  ആഗസ്റ്റ് 1-ന് മഞ്ഞപ്ര കൊടത്തനാട്ട് ചിറയിൽ കളത്തിൽ രാമൻ കുട്ടി നായരുടെയും പാലക്കാട് കപ്പാടത്തു പുത്തൻ വീട്ടിൽ കല്യാണിക്കുട്ടിയമ്മയുടെയും മകനായി ആർ കെ ദാമോദരൻ കൊച്ചിയിൽ ജനിച്ചു. മഹാരാജാസ് കോളേജിൽ ബി എ മലയാളത്തിനു പഠിയ്ക്കുമ്പോളാണ് അദ്ദേഹം 1977-ൽ ചലച്ചിത്ര സംഗീതലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. രാജു റഹിം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗാന രചന. "രവിവർമ്മ ചിത്രത്തിൻ രതി ഭാവമേ... എന്ന ഗാനമായിരുന്നു ആദ്യ രചന. എം കെ അർജ്ജുനന്റെ സംഗീത സംവിധാനത്തിൽ യേശുദാസായിരുന്നു ആ ഗാനം സിനിമയിൽ പാടിയത്. വലിയതോതിൽ ശ്രോതാക്കളുടെ പ്രീതി നേടിയ ആ ഗാനം നീരൂപക പ്രശംസയും നേടിയെടുത്തു. മലയാളത്തിലെ നിത്യഹരിത ഗാനമായിമാറി രവിവർമ്മ ചിത്രത്തിൻ എന്ന ഗാനം.118 ചിത്രങ്ങൾക്കുവേണ്ടി  ഗാനങ്ങൾ അദ്ദേഹം രചിച്ചു. എം കെ അർജ്ജുനൻ, ദക്ഷിണാമൂർത്തി സാമികൾ, ദേവരാജൻ, എം എസ് വിശ്വനാഥൻ,ഇളയരാജ...എന്നിവർ തുടങ്ങി ദീപക്ദേവ് വരെയുള്ള സംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ചു.

സിനിമാ ഗാനരചന കൂടാതെ നാലു പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. രണ്ടു പുസ്തകങ്ങൾ കവിതകളും (അതുനാഥനം,കധരാവാണീയം) രണ്ടെണ്ണം ഭക്തിഗാനങ്ങളുടെ (അമ്മേ നാരായണാ, അരവണ മധുരം) കലക്ഷനുകളുമായിരുന്നു. ഇവ കൂടാതെ രണ്ടു നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. നല്ലൊരു ചെണ്ട വിദ്വാൻ കൂടിയാണ് ആർ കെ ദാമോദരൻ. 2001-2004 കാലത്ത അദ്ദേഹം സംഗീത നാടക അക്കാദമി മെമ്പർ ആയിട്ടുണ്ട്.

ആർ കെ വിവാഹം ചെയ്തത് രാജലക്ഷ്മിയെയാണ്. അവർക്ക് ഒരു മകളാണുള്ളത് പേര് അനഘ.

 

അവാർഡുകൾ- 

Kerala Sangeetha Nataka Academy Kalasree Award - 2013[9]
Kunjunni Master Award for poetry - 2008
Vaadya Mithra Award with Suvarna Mudra - 2006
Kesava Poduval Smaraka Puraskaram - 2018
Pavakulathamma Award -2018[10]
P.Gokulapalan Sankam Kala Group Award -2017
Thirumantham Kunnu Neerajanam Award- 2014
Parasseri Meen Kulathi Bhagavathi Temple’s Bhadrapriya Award - 2014
Paloor Sree Subrahmanya Swami Temple Award - 2014
Akhila Bharathiya Ayappa Samithi Award - 2014
Pattambi Sreethali Mahadeva Puraskaram- 2013
Oottoor Unni Namboothirippadu Smaraka Puraskaram- 2011
Kashypa Veda Research Foundation Award - 2010
Mayilppeeli Award from Guruvayoor - 2010
Thathvamasi Award - 2010
Pambadi Pambumkavu Sree Nagaraja Puraskaram - 2009
Jaycey Foundation Award - 2005
Kerala Film Audience Council Award - 2004 & 2005
Sangam Kala Group Award - 2003
MTV Award and Smrithi Award - 2002
Harivarasanam Award - 2001
Drisya Award - 2000, 2002, 2004 & 2007
Malayalam Tele Viewers Association Award - 2000
Ayyappa Ganasree Award - 1994
IPTA Award for the Best National Integration Song - 1992
Nana Miniscreen Award - 1991
Chottanikkara narayana Marar memorial NAVA NAARAAYAM award-2018