ബ്രൂസിലി കുഞ്ഞല്ലയോ

ബ്രൂസിലി കുഞ്ഞല്ലയോ സാക്ഷാൽ ഭീമനും അങ്ങല്ലയോ (2)
കിംഗ്കോങ്ങിന്റിടി കൊണ്ടു ഹോങ്കോങ്ങിൽ പോയ്‌വീണു പല്ലാകെ കൊഴിഞ്ഞില്ലയോ 
കോട്ടക്കൽ ഉഴിച്ചിലും പിഴിച്ചിലും കഴിച്ചില്ലയോ 
ബ്രൂസിലി കുഞ്ഞല്ലയോ സാക്ഷാൽ ഭീമനും അങ്ങല്ലയോ ..

വേലുത്തമ്പി ദളവയോ.. ഭവാൻ.
അല്ലല്ലാ ഇജ്ജ്‌ ഞമ്മട ബീരനാം കായംകുളം കൊച്ചുണ്ണിയാ 
വേലിപ്പൊത്തിലെ തവളയോ...
ഹ ഹ ഇജ്ജ്‌ ക്രൂരനാം കായൽക്കുളം ചീങ്കണ്ണിയാ ചീങ്കണ്ണി 
വേലുത്തമ്പി ദളവയോ ഭവാൻ
വേലിപ്പൊത്തിലെ തവളയോ... ഗർഭശ്രീമാൻ നീയല്ലയോ 
അവിഹിത ഗർഭങ്ങൾ നിൻ കലാവിരുതല്ലയോ വിരുതല്ലയോ. 
നിൻ കലാവിരുതല്ലയോ... ഗർഭങ്ങൾ നിൻ കലാവിരുതല്ലയോ..........
(ബ്രൂസിലി കുഞ്ഞല്ലയോ...) 

ഓ.....
അസ്സലാമലൈക്കും സുൽത്താനേ 
അസ്സൽ ഹറാമിയായ്‌ വാഴണ ശൈത്താനേ 
ധീരനാം കായംകുളം കൊച്ചുണ്ണിയോ ഇജ്ജ്‌ ക്രൂരനാം കായൽക്കുളം ചീങ്കണ്ണിയോ 
(ധീരനാം...) 
കോയിക്കോട്ടങ്ങാടിയിലെ അലുവയാണോ 
കോയീ....പൂവൻകോയീ...
കോയിക്കാട്ടം മണക്കണ ഉലുവയാണോ...ഓ ഓ....(ബ്രൂസിലി കുഞ്ഞല്ലയോ...) 

ഓ......
സക്കാത്തു കൊടുക്കണ സേട്ടാണിവൻ...
അല്ലല്ലാ ഇങ്ങേര് ദാനശീലത്തിൽ കർണ്ണന്റെ കാർന്നോരാ 
ബല ബല ബലേ 
പക്ഷേങ്കില്‌ ബർക്കത്തുകെട്ടൊരു ഹലാക്കാണിവൻ ....
അയ്യോ അതുകൊണ്ടല്ലേ ദൈവം ഇങ്ങേരെ പനപോലെ വളർത്തിയത്‌ 
ധീരനാം കുഞ്ഞാലിമരയ്ക്കാരോ എടാ മൂഢനാം കന്നാലീ നീയാരോ 
ഹേയ് (ധീരനാം..) 
പെരുന്നാൾ രാവിലെ കുളിരല്ലയോ പൊറപോലെ ചിരിച്ചെത്തും മലക്കല്ലയോ 
(പെരുന്നാൾ രാവിലെ.) 
പൊറോട്ട തിന്നുവീർത്ത ഹമുക്കല്ലയോ നീ പൊറോട്ട തിന്നുവീർത്ത ഹമുക്കല്ലയോ..... (ബ്രൂസിലി കുഞ്ഞല്ലയോ...) 

ചട്ടമ്പിസ്വാമികൾക്കും ഗുരുദേവൻ നീ ചട്ടമ്പിമാർക്കെല്ലാം കുലദൈവം നീ ...
(ചട്ടമ്പിസ്വാമികൾക്കും) 
പട്ടിണിപ്പാവത്തിൻ ഈശ്വരൻ നീ ഭൂമിയിൽ പട്ടിണി പാവത്തിൻ ഈശ്വരൻ നീ ..
ഈശ്വരൻ നീ......പാവത്തിൻ... ഈശ്വരൻ നീ ...
പേപ്പട്ടീ....ഈ പാവത്തിൻ ഈശ്വരൻ നീ ........
പട്ടിണി...... 
സരി ധസ ധസ മരിസ രിമപധസ പട്ടിണി ....
ധധധ സസസ രിരിരി ധസസസ ധധപ 
മമമ മപപ ധധധ പപപ മരിരി 
മരിരി പമമ ഗപധ പധസരി മരിസഗ പട്ടിണി
രിസ നിസ രിസ രിസനിധധപമ ഗപ ധപ 
ഗപധപ മരിസ സരിരിമ മഗരി മമപപ ധധധ 
മമരിരി മമധസരിരി രിരിസസ രിരിധ മരിരിസ ധധസാസാ മരിരീസ 
മമസാസാ രിരിസാസാ മമധാധാ ഗഗരിരി 
സരിമ സരിമ സരിമ മാമാ 
ധസരി ധസരി ധസരി രീരീ 
പധസ പധസ ധധപധസ ധസസ 
മരിരിസ ഗപധധപ രിരിസസ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
bruce lee kunjallayo

Additional Info

Year: 
1978

അനുബന്ധവർത്തമാനം