ഭൂമിയിലിറങ്ങിയ പൂതനമാരേ
ഭൂമിയിലിറങ്ങിയ പൂതനമാരേ
സാരിയുടുത്തൊരു താടകമാരേ (2)
പെണ്ണുകെട്ടാൻ വരും നേരം കല്യാണചെറുക്കന്റെ
കണ്ണൂകൂടി കെട്ടാൻ നിങ്ങൾ മറക്കരുതേ
നിങ്ങൾ മറക്കരുതേ..
ഓഹൊഹൊഹൊ ഹൊഹൊഹോ
എലിവാൽമുടിയിൽ ഏഴുപിരിതിരുപ്പൻ
ഓഹൊഹൊഹൊ ഹൊഹൊഹോ
കാലൊന്നു കുറുകിയാൽ ഹൈഹീൽ നടത്തം
ഹെഹെഹെ ഹെഹെയ്
എലിവാൽമുടിയിൽ ഏഴുപിരിതിരുപ്പൻ
കാലൊന്നു കുറുകിയാൽ ഹൈഹീൽ നടത്തം
ആറുകണ്ണുണ്ടെങ്കിൽ മാറ്റാത്ത കണ്ണാടി
മാറിടഭംഗിക്കു മറ്റൊരു സാമഗ്രി ... മാറിടഭംഗിക്കു മറ്റൊരു സാമഗ്രി
ഉംഹൂം ഉംഹൂം ഉം
ചുണ്ടു കറുത്താൽ ചുവന്ന ലിപ്‌സ്റ്റിക്ക് ..ചട്ടുകം കൊണ്ടാൽ ബ്യൂട്ടി സ്പോട്ട്
അരച്ചുറ്റി മറയ്ക്കുവാൻ അരമുഴം തുണിയോ
അമ്മായീ.....
അമ്മായീ നിന്റെ വയസ്സിന്റെ കാര്യം രഹസ്യം..അമ്മായീ നിന്റെ വയസ്സിന്റെ കാര്യം രഹസ്യം
ഉം ഉം ഹോഹോഹോ..
ഭൂമിയിലിറങ്ങിയ പൂതനമാരേ
സാരിയുടുത്തൊരു താടകമാരേ
പെണ്ണുകെട്ടാൻ വരും നേരം കല്യാണചെറുക്കന്റെ
കണ്ണൂകൂടി കെട്ടാൻ നിങ്ങൾ മറക്കരുതേ
നിങ്ങൾ മറക്കരുതേ..
ഓഹൊഹൊഹൊ ഹൊഹൊഹോ .......