തങ്കത്തേരുള്ള ധനികനു മാത്രം

 

ഓഹോ ഓ.........
തങ്കത്തേരുള്ള ധനികനു മാത്രം
വരം കൊടുക്കുന്ന ദൈവമേ
പാവങ്ങള്‍ക്കായി താഴെ വരൂ
അല്ലെങ്കില്‍ ഞാന്‍ നീയാകും
അവരുടെ ദൈവം ഞാനാകും (2)
(തങ്കത്തേരുള്ള.....)

പണക്കാര്‍ നിര്‍മ്മിച്ച പൂജാമുറിയിലെ
പഴഞ്ചോറുണ്ണുന്ന ദൈവമേ ദൈവമേ (2)
പാവങ്ങള്‍കെട്ടിയ കൂരകള്‍ക്കുള്ളിലെ
പായസമുണ്ണാത്തതെന്തേ
പായസമുണ്ണാത്തതെന്തേ
(തങ്കത്തേരുള്ള.....)

പൊക്കിളിന്‍താഴത്തു സാരിയുടുക്കുന്ന പുഷ്പവതികളേ
ആ..ആ...ആ...ആ..
പൊക്കിളിന്‍താഴത്തു സാരിയുടുക്കുന്ന പുഷ്പവതികളേ
പുഷ്പവതികളേ യുവതികളേ
സ്വപ്നം കാണുന്ന നിങ്ങളുടെ കണ്ണുകള്‍ക്ക്
സത്യം കാണാന്‍ കഴിവില്ലയോ (2)
(തങ്കത്തേരുള്ള.....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thanka therulla dhanikan

Additional Info

അനുബന്ധവർത്തമാനം