ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
നിരവധി മലയാളചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചിട്ടുള്ള ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ.(1 ആഗസ്റ്റ് 1929 – 10 ജനുവരി 1994) മുപ്പതോളം മലയാളചിത്രങ്ങൾക്കായി തൊണ്ണൂറിലധികം ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
തമിഴ്നാട് നാഗര്‍കോവില്‍ ലക്ഷ്മിപുരം കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യാപകനായിരുന്നു രാമകൃഷ്ണന് നായര്‍.
പ്രേം നസീറിന്റെ നിര്‍ബന്ധപ്രകാരമാണ് രാമകൃഷ്ണന്‍നായര്‍ ആദ്യ സിനിമഗാനം രചിക്കുന്നത്. ദേവരാജന്‍ മാഷിന്റെ ഈണത്തില്‍ ഇന്നലെ ഇന്ന് എന്ന സിനിമയ്ക്കുവേണ്ടി രചിച്ച 'സ്വർണ്ണയവനികക്കുള്ളിലെ സ്വപ്ന നാടകം..' എന്ന ഗാനമാണ് ആദ്യ രചന. തുടർന്ന് അമർഷം, കടത്തനാട്ട് മാക്കം, കല്പവൃക്ഷം എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. പ്രശസ്ത സംഗീത സംവിധായകന് ദേവരാജന്‍, എ.റ്റി. ഉമ്മര്‍, എം.കെ അര്ജുനന്, ദക്ഷിണാമൂര്‍ത്തി, എം.സ് വിശ്വനാഥന്, തുടങ്ങിയവര്‍ക്കുവേണ്ടി രാമകൃഷ്ണന് നായര്‍ തൂലിക ചലിപ്പിച്ചിട്ടുണ്ട്. കൊടുമുടികൾ എന്ന സിനിമയ്ക്ക് തിരക്കഥ, സംഭാഷണം നിർവഹിച്ച അദ്ദേഹം ചില ചലച്ചിത്രങ്ങൾക്ക് കഥ, സംഭാഷണം രചിച്ചിട്ടുണ്ട്.കിലുങ്ങാത്ത ചങ്ങലകൾ എന്ന ചിത്രത്തിൽ സംഭാഷണം രചിച്ചതിനോടൊപ്പം ഒരു വേഷവും അദ്ദേഹം അഭിനയിച്ചു.
നിർഭാഗ്യവശാൽ അസുഖബാധിതനായ അദ്ദേഹത്തിന് കൂടുതൽ കാലം ഈ രംഗത്ത് സജീവമായി തുടരാനായില്ല. നീണ്ടുനിന്ന ചികിത്സക്കിടയിലും 1985 വരെ ഗാനങ്ങൾ എഴുതിയിട്ടുള്ള രാമകൃഷ്ണൻ നായർ 1994 ജനുവരി 10 -ന് തന്റെ അറുപത്തിനാലാം വയസ്സിൽ അന്തരിച്ചു.