പവിഴമല്ലി

പവിഴമല്ലി നിൻ കപോലത്തിൽ
പരാഗരേണുവോ പരിഭവമോ
അമ്പലമുറ്റത്തെയാരാമ സീമയിൽ
അങ്ങെന്തിനറിയാതോളിച്ചു നിന്നൂ (പവിഴ...)
 
നീരവതീരത്തിൽ ഇന്നലെ രാവിൽ
നിൻ കരലാളിത ശയ്യാതലത്തിൽ
എല്ലാം മറന്നുറങ്ങീ
കരളിലെ കാമുകൻ മണവാളനായി
മൗനം വാചാലമായി (പവിഴ..)
 
നീരദവാനത്തിൽ  മിന്നൽപ്പിണരുകൾ
കേളീ നീരാട്ടിനൊരുങ്ങിയപ്പോൾ
ഞാനൊരു മലരമ്പനായീ
ഉഷസ്സു വിടർത്തിയ കുളിർ യവനികയിൽ
ഉണർന്നു രതിയായ് മാറീ ഞാൻ (പവിഴ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pavizhamalli

Additional Info