വാതിൽ തുറക്കൂ

വാതിൽ തുറക്കൂ പാതിരാക്കിളീ
ആതിരരാവല്ലോ
നിന്നിളം മെയ്യിന്റെ ചൂടേറ്റുണരട്ടെ
നീഹാരാർദ്ര രാത്രി ( വാതിൽ..)
ആദ്യസമാഗമ വേളയിൽ വീശിയൊ
രനുരാഗ പുഷ്പഗന്ധം
കൊക്കുരുമ്മി നീ നിന്നപ്പൊഴെന്നിൽ
കോരിത്തരിപ്പിച്ചോരുന്മാദം
ഒരു ലഹരിയായ് കുളിരായ് മദമായ്
ഓർമ്മയിൽ മധുകാലമുണർത്തുന്നൂ
ഉണർത്തുന്നൂ (വാതിൽ...)
ആറ്റിൻ വിരിമാറിൽ ആളിമാരില്ലാതെ
അർദ്ധാംഗിയായി നിന്നപ്പോൾ
ഓളങ്ങൾ പുൽകിയ നിൻ മണിച്ചുണ്ടിലെ
ഓരിതൾ പൂവിന്റെ നാണം
ഒരു നിർവൃതിയായ് ലയമായ് ശ്രുതിയായ്
ഓമനേ ഇനിയും നീ പകരില്ലേ പകരില്ലേ (വാതിൽ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaathil thurakku

Additional Info