ജന്മം നേടിയതെന്തിനു സീത

ജന്മം നേടിയതെന്തിനു സീത
രാമന്‍ കൈവിടുമെങ്കില്‍
അന്തപ്പുരത്തിലായാലും
അശോകവനത്തില്‍ വാണാലും
അവളുടെ ഹൃദയം രാമപദം
അവളുടെ മന്ത്രം ശ്രീരാമന്‍
(ജന്മം..)

കനകമഞ്ചത്തില്‍ കഴിയുമ്പോളവള്‍
കാനനവാസം മോഹിച്ചു
പര്‍ണ്ണശാലയില്‍ വാഴുമ്പോഴോ
സ്വര്‍ണ്ണമാനിനെയാഗ്രഹിച്ചു
സ്ത്രീയല്ലേ അവള്‍ സ്ത്രീയല്ലേ
അവളുടെ ദുഃഖങ്ങള്‍ക്കറുതിയില്ലേ
(ജന്മം..)

ഇതിഹാസനായകന്‍ രാമന്‍ പോലും
മൈഥിലീമാനസമറിഞ്ഞില്ല
യുഗസംഗമങ്ങള്‍ കഴിഞ്ഞാലും
പുരുഷന്‍ സ്ത്രീചിത്തമറിയില്ല
സ്ത്രീയല്ലേ അവള്‍ സ്ത്രീയല്ലേ
അവളുടെ വസന്തം വിടരില്ലേ
(ജന്മം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janmam nediyathenthinu seetha

Additional Info

Year: 
1978