സുന്ദരിമാരുടെ സ്വപ്നങ്ങള്‍

സുന്ദരിമാരുടെ സ്വപ്നങ്ങള്‍
സിന്ദൂരച്ചെപ്പിലെ വര്‍ണ്ണങ്ങള്‍
മധുവിധുവാകും മദനപ്പൊയ്കയില്‍
മലരല്ലിതേടും ഹംസങ്ങള്‍
(സുന്ദിരമാരുടെ..)

ഇടറുന്ന വാക്കിനാല്‍ പ്രിയതമന്‍ മുന്നില്‍
ഹൃദയാഭിലാഷങ്ങള്‍ ചിറകണിയും
കരവലയത്തില്‍ താന്‍ മുറുകുമ്പോള്‍ കവിളിണ
ചുടുചുംബനത്തിനു ദാഹിക്കും
(സുന്ദിരമാരുടെ..)

പലചെവിയറിയാതെ പ്രാണേശ്വരനു ഞാന്‍
പതിവായി പാല്‍ച്ചോറു നല്‍കും
അധരത്തിലൂറുന്ന പുഞ്ചിരിപ്പാലെല്ലാം
അമൃതുപോല്‍ ഞാനേറ്റു വാങ്ങും
(സുന്ദിരമാരുടെ..)

പൊന്നിന്‍ ചിലമ്പുകള്‍ പൊട്ടിച്ചിരിക്കുന്ന
കന്യകേ നീയറിയാതെ
ഭാവനാരാഗ ലഹരിയില്‍ നീന്തിയ
കാമുകന്‍ ഞാന്‍ കാത്തു നില്‍ക്കുന്നു
(സുന്ദിരമാരുടെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sundarimaarude swapnangal

Additional Info

Year: 
1978